ട്രെയിനിറങ്ങിയാല്‍ പോവാന്‍ വാഹനമില്ലേ? വരുന്നൂ ഇ-സ്‌കൂട്ടറുകള്‍

Update: 2025-05-05 09:24 GMT

ട്രെയിനിറങ്ങിയാല്‍ പോവേണ്ടിടത്തേക്ക് ടാക്‌സിയോ മറ്റ് വാഹനങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇനി വാഹനങ്ങള്‍ക്കു  കാത്തിരുന്ന് സമയം കളയേണ്ട. ഇലക്ട്രിക് ഇരുചക്ര വാഹനം റെയില്‍വേ നല്‍കും. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെയുള്ള 15 റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വലുതും ചെറുതുമായ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ഇ-സ്‌കൂട്ടര്‍ യാത്രക്കാരെ കാത്തിരിക്കും. എറണാകുളം ടൗണ്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, കോഴിക്കോട്, തിരൂര്‍, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരൂ ജംഗ്ഷന്‍ എന്നീ സ്‌റ്റേഷനുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ വാടകയ്ക്കാണ് സ്‌കൂട്ടര്‍ നല്‍കുക. അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. വാഹനം ആവശ്യപ്പെടുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും. വേഗപരിധി , ജിയോ ഫെന്‍സിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഒരുക്കും.

Similar News