യാത്ര സുഖകരമാക്കാം; വയര്‍ലെസ് ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടെയ് ന്‍മെന്റുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
യാത്ര സുഖകരമാക്കാന്‍ വയര്‍ലെസ് ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടെയ് ന്‍മെന്റ് അവതരിപ്പിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. തിരഞ്ഞെടുത്ത നാരോ-ബോഡി A320 വിമാനങ്ങളിലാണ് വയര്‍ലെസ് ഇന്‍-ഫ്‌ലൈറ്റ് എന്റര്‍ടൈന്‍മെന്റ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അവതരിപ്പിക്കുന്നത്. വിമാനത്തിലെ ഒഴിവ് സമയം ആസ്വാദ്യകരമാക്കാന്‍ ഒരുപാട് ഓപ്ഷന്‍സാണ് ഇതിലൂടെ കമ്പനി യാത്രക്കാര്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ യാത്രികര്‍ക്ക് വെറുതെ ഇരുന്ന് മുഷിയേണ്ടി വരില്ല.
വയര്‍ലെസ് ഇന്‍-ഫ്‌ലൈറ്റ് എന്റര്‍ടൈന്‍മെന്റിലൂടെ യാത്രക്കാര്‍ക്ക് അവരുടെതായ ആശയങ്ങള്‍, വിഡിയോകള്‍ തടസമില്ലാതെ സ്ട്രീം ചെയ്യാനാകും. ഇതിലൂടെ യാത്രക്കാര്‍ക്ക് സിനിമകള്‍, സംഗീതം എന്നിവയെല്ലാം വിമാനത്തില്‍ നിന്ന് ആസ്വദിക്കാന്‍ കഴിയും.
സീറ്റിന് പുറകിലെ സ്‌ക്രീനിന്റെ ആവശ്യമില്ലാതെ എയര്‍ലൈനിന്റെ വൈ-ഫൈ നെറ്റ് വര്‍ക്കായ സ്‌കൈപ്ലസ് വഴി യാത്രക്കാര്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍, ടാബ് ലെറ്റുകള്‍ അല്ലെങ്കില്‍ ലാപ് ടോപ്പുകള്‍ ഉപയോഗിച്ച് വിമാനത്തില്‍ നിന്നു തന്നെ ഉള്ളടക്കം ആക്സസ് ചെയ്യാനും സ്ട്രീം ചെയ്യാനും കഴിയും. വയര്‍ലെസ് എന്റര്‍ടൈന്‍മെന്റ് ഉപകരണങ്ങള്‍ ഭാരം കുറഞ്ഞതിനാല്‍ ഇത് ഇന്ധനക്ഷമതയ്ക്കും ലാഭത്തിനും സഹായിക്കുന്നു.