വിവേകാനന്ദ പാറ ടു തിരുവള്ളുവര്‍ പ്രതിമ- ഇനി നിമിഷങ്ങള്‍!! ഇന്ത്യയിലെ ആദ്യ കടല്‍ ഗ്ലാസ് ബ്രിഡ്ജ് കന്യാകുമാരിയില്‍
കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദ പാറായും തിരുവള്ളുവര്‍ പ്രതിമയും ഇനി ഞൊടിയിടയ്ക്കുള്ളില്‍ കാണാം. നേരത്തെ വിവേകാനന്ദ പാറയില്‍ നിന്ന് തിരുവള്ളുവര്‍ പ്രതിമയിലേക്ക് എത്തണമെങ്കില്‍ ബോട്ടില്‍ പോകണമായിരുന്നു. എന്നാല്‍ പുതുതായി നിര്‍മിച്ച ഗ്ലാസ് ബ്രിഡ്ജിലൂടെ കയറിയാല്‍ ഇനി നിമിഷങ്ങള്‍ക്കകം ഇരു സ്ഥലത്തേക്കും എത്താം. ഗ്ലാസ് ബ്രിഡ്ജ് നിലവില്‍ വന്നതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി.ഇന്ത്യയിലെ ആദ്യ കടല്‍ ഗ്ലാസ് ബ്രിഡ്ജ് ഇനി കന്യാകുമാരിയില്‍ മാത്രമായിരിക്കും. സ്വാമി വിവേകാനന്ദ പാറയും തിരുവള്ളുവര്‍ പ്രതിമയും ബന്ധിപ്പിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. 37 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. 77 മീറ്റര്‍ ദൂരവും 10 മീറ്റര്ഡ ദൂരവുമുള്ള പാലം ഇനി കാഴ്ച സൗന്ദര്യത്തിന് ഇരട്ടി അഴക് സമ്മാനിക്കും.