ക്ലോക്ക് ഡിസൈന്‍ ചെയ്യൂ; 5 ലക്ഷം നേടാം

Update: 2025-05-13 09:40 GMT

റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനോടനുബന്ധിച്ച് രാജ്യത്തെ സാങ്കേതിക പ്രതിഭകളെ ഉപയോഗപ്പെടുത്തുന്നതിനായി പൊതുജനങ്ങള്‍ക്കായി ഡിജിറ്റല്‍ ക്ലോക്ക് ഡിസൈന്‍ മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മികച്ച എന്‍ട്രിക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനം. ഒപ്പം രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനിലും ക്ലോക്ക് സ്ഥാപിക്കും. ഇന്ത്യന്‍ റെയില്‍വേ എക്്‌സ് പേജിലാണ് മത്സരം പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ ക്ലോക്ക് ഡിസൈന്‍ ചെയ്യൂ, ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തൂ, ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ എന്നാണ് റെയില്‍വേ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. . ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നുവേണം ക്ലോക്ക് ഡിസൈന്‍ ചെയ്യാന്‍. വിശദമായ സാങ്കേതിക വശങ്ങള്‍ വ്യക്തമാക്കിയിരിക്കണം. പ്രവര്‍ത്തനം വിശദമാക്കണം. ഡെമോ വീഡിയോ ഉണ്ടാവണം. ഇന്ത്യന്‍ റെയില്‍വേ ഇന്നോവേഷന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. വൈകിയതും അപൂര്‍ണവുമായ എന്‍ട്രികള്‍ സ്വീകരിക്കില്ല.

Similar News