റെയില്‍വേ സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കില്‍; സ്വറെയില്‍ സൂപ്പര്‍ ആപ്പ് ഉടന്‍
ഇന്ത്യന്‍ റെയില്‍വേ സേവനങ്ങളെല്ലാം ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാകും. സ്വറെയില്‍ എന്ന സൂപ്പര്‍ ആപ്പില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ മുതല്‍ ഭക്ഷണം വരെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. നിലവില്‍ പരീക്ഷണാര്‍ത്ഥമാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ പ്രതികരണത്തിനനുസരിച്ചായിരിക്കും ഔദ്യോഗികമായി ആപ്പ് നിലവില്‍ വരിക. ആന്‍ഡ്രോയ്ഡ് ഐഓസ് ഫോണുകളില്‍ ലഭ്യമാകും. നിലവില്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കേണ്ട സ്ഥിതിയാണ്. സ്വറെയില്‍ സൂപ്പര്‍ ആപ്പ് നിലവില്‍ വരുന്നതോടെ റിസര്‍വ്ഡ്, അണ്‍റിസര്‍വ്ഡ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് ലഭിക്കാന്‍, പാഴ്‌സല്‍ അന്വേഷണം, ട്രെയിന്‍ ട്രാക്കിംഗ്, പി.എന്‍.ആര്‍ സ്റ്റാറ്റസ് അറിയാന്‍, ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍, റെയില്‍ മദദുമായി ബന്ധപ്പെടാന്‍ എല്ലാം ഈ ഒരൊറ്റ ആപ്പിലൂടെ സാധിക്കും.