യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത! ദീപാവലിക്ക് 1,126 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് സെന്‍ട്രല്‍ റെയില്‍വേ
ഈ അവസരത്തില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ പ്രഖ്യാപനം;
യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത, ദീപാവലിയും ഛാത്ത് പൂജയും പ്രമാണിച്ച് 1,126 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് സെന്‍ട്രല്‍ റെയില്‍വേ. ഈ അവസരത്തില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് കണക്കിലെടുത്താണ് റെയില്‍വേയുടെ പ്രഖ്യാപനം. സെന്‍ട്രല്‍ റെയില്‍വേയുടെയും ദക്ഷിണ റെയില്‍വേയുടെയും പത്രക്കുറിപ്പ് പ്രകാരം, തിരക്കിനെ നേരിടാന്‍ അത്തരം റൂട്ടുകളില്‍ പ്രത്യേകം ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്സവ സീസണില്‍ യാത്രയില്‍ വന്‍ വര്‍ധനവ് ഇതിനകം തന്നെ അനുഭവപ്പെടുന്നുണ്ട്. ആളുകള്‍ സ്വന്തം നാട്ടിലേക്കോ അവധിക്കാല യാത്രയ്ക്കോ ഈ അവസരങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ ഛാത്ത് പൂജയ്ക്കും ദീപാവലിക്കും ഇന്ത്യന്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചത് ഈ സമയങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കും.
'പൂജ, ദീപാവലി, ഛാത്ത് ഉത്സവം 2025 എന്നിവയ്ക്കായി സെന്‍ട്രല്‍ റെയില്‍വേ 1126 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഇതിനകം പ്രഖ്യാപിച്ച 944 പ്രത്യേക ട്രെയിനുകള്‍ക്ക് പുറമേ 182 പ്രത്യേക ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും.
ഇതില്‍ ഭൂരിഭാഗം ട്രെയിനുകളും മുംബൈ, പൂനെ എന്നീ വന്‍ നഗരങ്ങളില്‍ നിന്നോ അവയുടെ സമീപ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നുമാണ് സര്‍വീസ് നടത്തുക. വടക്കേ ഇന്ത്യയും കിഴക്കേ ഇന്ത്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന റൂട്ടുകളാണ് ഇതില്‍ കൂടുതലും. സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന സ്‌പെഷല്‍ ട്രെയിന്‍ റൂട്ടുകള്‍ ഇവയാണ്: മുംബൈ-ദാനാപുര്‍, മുംബൈ-ബനാറസ്, മുംബൈ-മാവു, മുംബൈ-കരിംനഗര്‍, പൂനെ-അമരാവതി, പൂനെ-സംഗനേര്‍.
ഐആര്‍സിടിസി ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴിയോ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയോ സെപ്റ്റംബര്‍ 14 മുതല്‍ ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ദക്ഷിണറെയില്‍വേയും ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നും ബീഹാറിലേക്ക് ഛാത്ത് പൂജക്കായി പോവുന്ന തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമാവും വിധമാണ് സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ള പ്രധാന സ്‌പെഷല്‍ ട്രെയിനുകളും വിശദാംശങ്ങളും നോക്കാം.
മധുര-ബാറുണി(06059): സെപ്റ്റംബര്‍ പത്ത് മുതല്‍ നവംബര്‍ 26 വരെ എല്ലാ ബുധനാഴ്ചയും മധുരയില്‍ നിന്നും 20:40ന് പുറപ്പെട്ട് നാലാം ദിവസം ബാറുണിയില്‍ എത്തിച്ചേരും. ബാറുണി- മധുര(06060): സെപ്റ്റംബര്‍ 13 മുതല്‍ നവംബര്‍ 29 വരെയുള്ള എല്ലാ ശനിയാഴ്ചയും ബാറുണിയില്‍ നിന്നും 23:00 മണിക്ക് പുറപ്പെടും. നാലാം ദിവസം പുലര്‍ച്ചെ മധുരയില്‍ എത്തിച്ചേരും. ഒക്ടോബര്‍ 20 സെന്‍ട്രല്‍ റെയില്‍വേ ലോകമാന്യ തിലക് ടെര്‍മിനസിനും(ഘഠഠ) ദാനാപുരിനും ഇടയില്‍ ദ്വൈവാര സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 40 സര്‍വീസുകളാവും ഈ ട്രെയിന്‍ നടത്തുക.
LTT- ദാനാപുര്‍(01017): സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്നും 12:15ന് പുറപ്പെടും. പിറ്റേന്ന് 22:45ന് ദാനാപുരില്‍ എത്തിച്ചേരും. 20 സര്‍വീസുകള്‍.
ദാനാപുര്‍ - LTT(01018): സെപ്റ്റംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നു വരെയുള്ള എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും ദാനാപുരില്‍ നിന്നും 00:30 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് 12:00 മണിക്ക് ഘഠഠയില്‍ എത്തിച്ചേരും. 20 സര്‍വീസുകള്‍.
LTT മാവു(01123): സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്നും 12:15 PM ന് പുറപ്പെട്ട് മൂന്നാം ദിനം രാവിലെ 05:35ന് മാവുവില്‍ എത്തിച്ചേരും. 20 സര്‍വീസുകള്‍.
മാവു- LTT(01124): സെപ്റ്റംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ടു വരെ എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 07:35ന് മാവുവില്‍ നിന്നും പുറപ്പെടും. പിറ്റേന്ന് 22:20ന് LTTയില്‍ എത്തിച്ചേരും. 20 സര്‍വീസുകള്‍.
LTTകരിംനഗര്‍(01067): സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ എല്ലാ ചൊവ്വാഴ്ചയും 15:30ന് LTTയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് 08:30ന് എത്തിച്ചേരും. 3 സര്‍വീസുകള്‍.
കരിംനഗര്‍-LTT(01068): സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ എട്ടു വരെ എല്ലാ ബുധനാഴ്ചയും 17:30ന് കരിംനഗറില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് 13:40ന് LTTയില്‍ എത്തിച്ചേരും. 3 സര്‍വീസുകള്‍.
പൂനെ-അമരാവതി(01403): പ്രതിവാര സ്‌പെഷല്‍. ട്രെയിന്‍ ഒക്ടോബര്‍ ഏഴു മുതല്‍ നവംബര്‍ 25 വരെ എല്ലാ ചൊവ്വാഴ്ചയും പൂനെയില്‍ നിന്നും 19:55ന് പുറപ്പെട്ട് പിറ്റേന്ന് 10:05ന് അമരാവതിയില്‍ എത്തിച്ചേരും. 8 സര്‍വീസുകള്‍.
അമരാവതി-പൂനെ(01404): പ്രതിവാര സ്‌പെഷല്‍. ട്രെയിന്‍ ഒക്ടോബര്‍ എട്ടു മുതല്‍ നവംബര്‍ 26 വരെ എല്ലാ ബുധനാഴ്ചയും പൂനെയില്‍ നിന്നും 12:00ന് പുറപ്പെട്ട് പിറ്റേന്ന് 00:15ന് പൂനെയില്‍ എത്തിച്ചേരും. 8 സര്‍വീസുകള്‍.
പൂനെ സംഗനേര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍(14 സര്‍വീസുകള്‍) പൂനെ-സംഗനേര്‍(01405): സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴു വരെ എല്ലാ വെള്ളിയാഴ്ചയും രാവിലെ 09:45ന് പൂനെയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് സംഗനേറില്‍ എത്തിച്ചേരും.
സംഗനേര്‍-പൂനെ(01406): സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ എട്ടു വരെ എല്ലാ ശനിയാഴ്ചയും രാവിലെ 11:35ന് സംഗനേറില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 09:30ന് പൂനെയില്‍ എത്തിച്ചേരും.
പൂനെ-സംഗനേര്‍ ദ്വൈവാര സ്‌പെഷല്‍(26 സര്‍വീസുകള്‍) പൂനെ-സംഗനേര്‍(01411): സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ ആറു വരെ എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും 09:45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:45ന് സംഗനേരില്‍ എത്തിച്ചേരും.
സംഗനേര്‍-പൂനെ(01412): സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴു വരെ എല്ലാ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും രാവിലെ 11:35ന് സംഗനേരില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 09:30ന് പൂനെയില്‍ എത്തിച്ചേരും.