പോര്‍ട്ട് ബ്ലയറില്‍ നിന്ന് ഇനി നിത്യേന എയര്‍ ഇന്ത്യ സര്‍വീസ് : കൊല്‍ക്കത്ത , ബംഗളൂരു സര്‍വീസ് ഞായറാഴ്ച മുതല്‍

50 ഡെസ്റ്റിനേഷന്‍ മറികടക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്

Update: 2024-12-03 07:01 GMT

ശ്രീ വിജയപുരത്ത് (പോര്‍ട്ട് ബ്ലയര്‍) നിന്ന് ബംഗളൂരുവിലേക്കും കൊല്‍ക്കത്തയിലേക്കും എയര്‍ ഇന്ത്യ ഇനി ദിവസവും സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് ഔദ്യോഗികമായി അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എയര്‍ ഇന്ത്യയുടെ സജീവ സാന്നിധ്യം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ആന്‍ഡമാനെ ജനകീയ വിനോദ സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിക്കൊണ്ടുവരാനും ദ്വീപിലേക്ക് ഒരു സ്ഥിരം ബന്ധം ഉണ്ടാക്കിയെടുക്കാനും ഉദ്ദേശിച്ച് നടത്തുന്ന പുതിയ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 8.35ന് വിജയപുരത്ത് നിന്ന് ആദ്യ വിമാനം പറന്നുയരും. 1.50ന് ബംഗളൂരുവിലേക്കുള്ള വിമാനവും ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ വിജയപുരത്ത് ആരംഭിച്ചുകഴിഞ്ഞു. ബംഗളൂരു, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലും ആഘോഷങ്ങളുണ്ടാവും.

2025 ജനുവരി ഒന്ന് മുതല്‍ ചെന്നൈയിലേക്കും എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് ശ്രീ വിജയപുരത്ത് നിന്ന് വ്യാപിപ്പിക്കും. ഡിസംബര്‍ 15 മുതല്‍ കൊല്‍ക്കത്തയില്‍ നിന്ന് നിത്യേന രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തിയേക്കും. ഇതിനൊപ്പം ബാങ്കോക്ക് , ദിമാപൂര്‍, പാറ്റ്‌നയിലേക്കും സര്‍വീസ് ആരംഭിക്കുന്നതോടെ  എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഡെസ്റ്റിനേഷന്‍ 50 കടക്കും. നിലവില്‍ ശ്രീ വിജയപുരത്ത് നിന്ന് ബംഗളൂരുവിലേക്കും കൊല്‍ക്കത്തയിലേക്കും എയര്‍ ഇന്ത്യക്കുള്ളത് ആഴ്ചയില്‍ 21 സര്‍വീസ് ആണ്.

Similar News