എന്ത് മനോഹരം..!! ലോകത്തിലെ ഉയരം കൂടിയ പാലത്തിലൂടെ വന്ദേഭാരത് ട്രെയിന്‍

Update: 2025-01-28 10:57 GMT

എഞ്ചനീയറിംഗിന്റെ പൂര്‍ണത പ്രകടമാകുന്ന രണ്ട് പാലങ്ങളിലൂടെയുള്ള വന്ദേ ഭാരത് ട്രെയിനിന്റെ യാത്രയുടെ ദൃശ്യമാണ് ഇപ്പോള്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. ശനിയാഴ്ചയാണ് കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിനിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍ ബ്രിഡ്ജായ ഛെനാബ് പാലത്തിലൂടെയും ഛെനാബ് പാലത്തിന് തെക്ക് വശത്തുള്ള കേബിള്‍ സ്റ്റെഡ് പാലമായ അഞ്ചി ഗഢ്് പാലത്തിലൂടെയും വന്ദേഭാരത് കടന്നുപോയപ്പോള്‍ അത് നയനമനോഹരമായിത്തീര്‍ന്നു. ഔദ്യോഗികമായി സര്‍വീസ് ആരംഭിച്ചാല്‍ ഇതുവഴിയുള്ള യാത്രയും യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവമായിത്തീരും.

പുഴയില്‍ നിന്ന് 331 മീറ്റര്‍ ഉയരത്തിലുള്ള അഞ്ചി ഗഢ് പാലം നൂതനമായ സംവിധാനങ്ങളുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 473.25 മീറ്റര്‍ ദൂരമുള്ള പാലത്തിന് കുറുകെയുള്ള 48 കേബിളുകള്‍ ആണ് ഏറെ ആകര്‍ഷണം. കശ്മീര്‍ താഴ്‌വരയെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ആധുനിക എഞ്ചിനീയറിംഗ് വിസ്മയമായി നിലകൊള്ളുന്ന പാലം ഭൂമി കുലുക്കത്തെ അതിജീവിക്കും.

ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്കു കുറുകെ നിര്‍മ്മിച്ച ഛെനാബ് റെയില്‍വേ പാലം ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമാണ്. കാശ്മീര്‍ റെയില്‍വേയുടെ ഭാഗമായ ഉധംപൂര്‍ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയുമായും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം നദി തടത്തില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലുമായി 17 സ്പാനുകളിലായി ആര്‍ച്ച് മാതൃകയിലാണ് പാലം നിലകൊള്ളുന്നത്.

Similar News