ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച പരമ്പരയില്‍ 4 സെഞ്ച്വറി നേടുന്ന ആദ്യ താരം; അപൂര്‍വ നേട്ടം സ്വന്തമാക്കി ശുഭ് മാന്‍ ഗില്‍

35 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ഗില്‍;

Update: 2025-07-29 05:33 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്‍. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും അപ്രതീക്ഷിതമായി രാജിവച്ചതോടെയാണ് ഗില്ലിന് നായക സ്ഥാനം ലഭിച്ചത്. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച പരമ്പരയില്‍ നാല് സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. 35 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ഗില്‍. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ താരവുമായി. ഒന്നാം ടെസ്റ്റില്‍ തന്നെ ഗില്‍ ആദ്യ സെഞ്ച്വറി നേടിയിരുന്നു.

2006ല്‍ ഇംഗ്ലണ്ടിനെതിരെ 631 റണ്‍സ് നേടിയ മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് യൂസഫിന്റെ പേരിലായിരുന്നു ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ്. നാലാം ദിനം 13 റണ്‍സ് നേടിയപ്പോഴെ ഗില്‍ മുഹമ്മദ് യൂസഫിനെ മറികടന്നിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ 2002ല്‍ രാഹുല്‍ ദ്രാവിഡ്(602), 2018ല്‍ വിരാട് കോലി(593),1979ല്‍ സുനില്‍ ഗവാസ്‌കര്‍(542) എന്നിവരാണ് ഇംഗ്ലണ്ടിലെ റണ്‍വേട്ടയില്‍ ഗില്ലിന് പിന്നിലുള്ളവര്‍. ഇംഗ്ലണ്ടിന് പുറമെ സെന രാജ്യങ്ങളില്‍ (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്) 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി.

2014-15 ഓസ്ട്രേലിയന്‍ പരമ്പരയില്‍ 692 റണ്‍സടിച്ച വിരാട് കോലിയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. ഒറ്റ പരമ്പരയില്‍ 700 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇനി ശുഭ്മാന്‍ ഗില്ലിന് മുന്നിലുള്ളത്. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 774 റണ്‍സും 1978-79 പരമ്പരയില്‍ 732 റണ്‍സും നേടിയ സുനില്‍ ഗവാസ്‌കറും 2024ല്‍ ഇംഗ്ലണ്ടിനെതിരെ 712 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളുമാണ് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍.

ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടിയ ക്യാപ്റ്റന്‍മാരില്‍ എട്ടാമനാണ് ഗില്‍. ഡോണ്‍ ബ്രാഡ്മാന്‍(2 തവണ), ഗാരി സോബേഴ്സ്, ഗ്രെഗ് ചാപ്പല്‍, സുനില്‍ ഗവാസ്‌കര്‍, ഡേവിഡ് ഗവര്‍, ഗ്രഹാം ഗൂച്ച്, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഇതിന് മുമ്പ് ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടിയ ക്യാപ്റ്റന്‍മാര്‍.

മാഞ്ചസ്റ്ററിലെ കനത്ത മൂടല്‍മഞ്ഞിന് നടുവിലും തന്റെ സ്വതസിദ്ധമായ ശൈലി പുറത്തെടുത്തായിരുന്നു ഈ റെക്കോര്‍ഡ് നേട്ടങ്ങലെല്ലാം തന്നെ ഗില്‍ സ്വന്തമാക്കിയത്. ഏത് വിധേനയും ടീമിനെ വിജയിപ്പിക്കുക എന്നത് മാത്രമായിരുന്നു ഗില്ലിന്റെ ചിന്ത. അതിനായി അദ്ദേഹം പ്രയത്‌നിക്കുകയും ചെയ്തു. നാലാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യയെ ഫീല്‍ഡില്‍ ഉറപ്പിച്ചു നിര്‍ത്തുകയും സെഞ്ച്വറി നേടുകയും ചെയ്തു.

ആദ്യ ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട ഇന്ത്യ മത്സരത്തില്‍ നിന്നും വഴുതി വീഴുന്നതിനിടെയാണ് ഗില്ലിന്റെ രംഗപ്രവേശം. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗില്ലിന്റെ ക്യാപ്റ്റന്‍സി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്സിലെ ഗില്ലിന്റെ ഫീല്‍ഡ് പ്ലേസ്മെന്റുകളെയും ബൗളിംഗ് മാറ്റങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു പ്രധാനമായും ഉയര്‍ന്നത്. എന്നാല്‍ അതിനെല്ലാം തന്റെ ബാറ്റിലൂടെ മികച്ച രീതിയില്‍ തന്നെ ഗില്‍ മറുപടി നല്‍കി. അവസാന ദിവസം രാവിലെ മികച്ച കട്ട് ത്രൂ പോയിന്റുമായി 25 കാരനായ ഗില്‍ സെഞ്ച്വറി നേടി. പരമ്പരയിലെ നാലാമത്തെ സെഞ്ച്വറിയാണ് ഗില്ലിന്റെത്.

സുനില്‍ ഗവാസ്‌കര്‍ (1971, 1978), വിരാട് കോഹ്ലി (201415) എന്നിവര്‍ക്ക് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. ഏറ്റവും പ്രധാനമായി, ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന നായകന്‍ എന്ന ഡോണ്‍ ബ്രാഡ്മാന്റെ ദീര്‍ഘകാല റെക്കോര്‍ഡ് അദ്ദേഹം തകര്‍ത്തു. 1938 ലെ ആഷസില്‍ ബ്രാഡ്മാന്‍ നാല് റണ്‍സ് നേടിയിരുന്നു.

2024 ല്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്സ്വാളിന്റെ 712 റണ്‍സ് മറികടന്ന് ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് മറികടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനും അദ്ദേഹമായി. 1971 ലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഗവാസ്‌കര്‍ നേടിയ 774 റണ്‍സ് മാത്രമാണ് മുന്നിലുള്ളത്.

Similar News