ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; ഋഷഭ് പന്ത് ക്യാപ്റ്റന്‍

സായ് സുദര്‍ശനാണ് വൈസ് ക്യാപ്റ്റന്‍;

Update: 2025-10-21 09:08 GMT

മുംബൈ: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു.ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. സായ് സുദര്‍ശനാണ് വൈസ് ക്യാപ്റ്റന്‍. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ആണ് മത്സരം. ആദ്യ മത്സരം ഒക്ടോബര്‍ 30 ന് ആരംഭിക്കും. നവംബര്‍ 6 ന് അതേ വേദിയില്‍ രണ്ടാമത്തെ മത്സരം നടക്കും.

ഈ വര്‍ഷം ജൂലൈയില്‍ നടന്ന ആന്‍ഡേഴ്സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫിക്കിടെ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് പന്ത് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബാറ്റിംഗിനിടെ ക്രിസ് വോക്സിന്റെ പന്ത് കാലില്‍ കൊണ്ടാണ് റിഷഭ് പന്തിന് പരിക്കേറ്റത്.

ഇതേതുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോള്‍ പര്യടനവും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നഷ്ടമായി. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് റിഷഭ് പന്ത് ഇപ്പോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഒക്ടോബര്‍ 25ന് ആരംഭിക്കുന്ന ഡല്‍ഹി-ഹിമാചല്‍പ്രദേശ് മത്സരത്തിലൂടെയാകും റിഷഭ് പന്ത് തിരിച്ചെത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പായാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര.

ദക്ഷിണാഫ്രിക്കക്കെതിരായ ചതുര്‍ദിന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 13 അംഗ ടീമില്‍ എന്‍ ജഗദീശന്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദാര്‍, അന്‍ഷുല്‍ കാംബോജ്, തനുഷ് കൊടിയാന്‍ എന്നിവരുമുണ്ട്. രണ്ടാം മത്സരത്തിനുള്ള ടീമില്‍ കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, റുകുരാജ് ഗെയ്ക് വാദ്, ഖലീല്‍ അഹമ്മദ്, അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ ജഗദീശന്‍, ആയുഷ് മാത്രെ, പാട്ടീദാര്‍, അന്‍ഷുല്‍ കാംബോജ്, യാഷ് താക്കൂര്‍, ആയുഷ് ബദോനി, സാരാന്‍ഷ് ജെയിന്‍ എന്നിവര്‍ പുറത്തായി. രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ തമിഴ് നാടിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ ഇഷാന്‍ കിഷനെയും ടീമിലേക്ക് പരിഗണിച്ചില്ല.

സ്‌ക്വാഡുകള്‍

ആദ്യ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റന്‍) (വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, എന്‍ ജഗ്ദീശന്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍, ഹര്‍ഷ് തൂര്‍ ദുബെ, തനുഷ്, യഷ് തൂര്‍, തനുഷ്, മാനവ് കാംബോജ്, മാനവ് കോട്‌ബോജ് ബഡോണി, സരന്‍ഷ് ജെയിന്‍.

രണ്ടാം ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റന്‍) (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്ക് വാദ്, ഹര്‍ഷ് ദുബെ, തനുഷ് കോട്ടിയന്‍, മാനവ് സുതാര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍ണൂര്‍ ബ്രാര്‍, അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

Similar News