ഇന്റര്‍ മയാമിയില്‍ മെസിയെ നയിക്കാന്‍ ഇനി മാഷെറാനോ.. മുഖ്യകോച്ചായി ചുമതലയേറ്റു

കോച്ച് ജെറാര്‍ദോ മാര്‍ട്ടിനോയ്ക്ക് പകരമാണ് മാഷെറാനോയെ നിയമിച്ചത്

Update: 2024-12-05 05:54 GMT

ലയണല്‍ മെസ്സിയുടെ മുന്‍ ടീമംഗമായിരുന്ന ജാവിയര്‍ മാഷെറാനോ ഇനി ഇന്റര്‍മയാമിയില്‍ മെസ്സിയുടെ മുഖ്യകോച്ചാവും. ഇവിടം വരെ എത്താനായതില്‍ വളരെയധികം സന്തോഷം എന്നായിരുന്ന ചുമതലയേറ്റെടുക്കുമ്പോള്‍ മാഷെറാനോ പറഞ്ഞത്. നേരത്തെ ഉണ്ടായിരുന്ന കോച്ച് ജെറാര്‍ദോ മാര്‍ട്ടിനോ അര്‍ജന്റീനയുടെ അണ്ടര്‍-23 ടീമിന്റെ പരിശീലകനായി മടങ്ങും. മാഷെറാനോയും മെസ്സിയും ഒരുമിച്ച് എട്ട് വര്‍ഷം ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ നാഷണല്‍ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചു. 414 തവണയാണ് ഫുട്‌ബോള്‍ പിച്ച് ഇരുവരും പങ്കിട്ടത്. ഒടുവില്‍ മെസ്സിയുടെ കോച്ചായി രംഗത്ത്. ''ഞാന്‍ എന്താണെന്ന് തെളിയിക്കാനുള്ള അവസരമാണിത്. ''മെസ്സിയോടുള്ള ബന്ധത്തിനൊപ്പം നിരവധി കളിക്കാരുമായി എനിക്ക് ഇവിടെ ബന്ധമുണ്ട്. ഇവരെല്ലാവരുമായി അടുത്തിടപഴകാന്‍ കിട്ടുന്ന സമയമാണ് ഏറെ മൂല്യമുള്ളത്'' മാഷെറാനോ പറഞ്ഞു.

Similar News