ജീന്‍സ് ധരിച്ചു: ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് മാഗ്നസ് കാള്‍സണ്‍ പുറത്ത്

Update: 2024-12-28 04:50 GMT

ന്യൂയോര്‍ക്ക്: ഒന്നിലധികം തവണ ലോക ചാമ്പ്യനും നിലവിലെ ലോക റാപ്പിഡ്, ബ്ലിറ്റ്സ് ചാമ്പ്യനുമായ മാഗ്‌നസ് കാള്‍സനെ, ഡ്രസ് കോഡ് ലംഘിച്ചതിന് ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടക്കുന്ന വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ അയോഗ്യനാക്കി. ജീന്‍സ് ധരിച്ച് ടൂര്‍ണമെന്റിന്റെ ഔപചാരിക വസ്ത്രധാരണരീതി ജീന്‍സ് ധരിച്ചതിലൂടെ ലംഘിച്ചുവെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.ആദ്യം 200 ഡോളര്‍ പിഴ ചുമത്തി. തുടര്‍ന്ന് ഉടന്‍ തന്നെ ഔപചാരികമായ വസ്ത്രത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാള്‍സണ്‍ അത് ചെവികൊണ്ടില്ല. അടുത്ത ദിവസം മുതല്‍ വസ്ത്രധാരണം പിന്തുടരാമെന്നാണ് കാള്‍സണ്‍ അറിയിച്ചത് . മത്സരത്തിന്റെ ഒമ്പതാം റൗണ്ടില്‍ കാള്‍സണെ മത്സരിപ്പിക്കേണ്ടെന്ന തീരൂമാനവുമായി ഫെഡറേഷന്‍ മുന്നോട്ടുവന്നു. ഫിഡെ ചീഫ് ആര്‍ബിറ്റര്‍ അലക്സ് ഹോളോവ്സാക്ക് അദ്ദേഹത്തെ അയോഗ്യനാക്കി. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ വലിപ്പച്ചെറുപ്പം പരിഗണിക്കാതെ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും നടപ്പിലാക്കുമെന്നും ഫിഡെ നിലപാടെടുത്തു. എന്നാല്‍ ബുദ്ധിശൂന്യമായ തത്വമാണ് ഫിഡെയുടേതെന്നായിരുന്നു കാള്‍സണ്‍ന്റെ പ്രതികരണം. ഫിഡെയുടെ തീരുമാനത്തില്‍ ദു:ഖമുണ്ടെന്നും എന്നാല്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് താത്പര്യമില്ലെന്നും കാള്‍സണ്‍ പറഞ്ഞു.


Similar News