സി.എസ്.കെയ്ക്കെതിരായ മത്സരം: കാമിന്ദു മെന്‍ഡിസ് ഗോള്‍ഡന്‍ ഫ്രീ-ഹിറ്റ് അവസരം നഷ്ടപ്പെടുത്തിയപ്പോഴുള്ള കാവ്യ മാരന്റെ പ്രതികരണം വൈറല്‍

സണ്‍റൈസേഴ് സിന്റെ ഈ സീസണിലെ മൂന്നാമത്തെ വിജയമാണിത്;

Update: 2025-04-26 09:00 GMT

ഐപിഎലില്‍ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയുള്ള സണ്‍റൈസേഴ്‌സിന്റെ വിജയം ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷമാണ്. ആറാം വിക്കറ്റില്‍ ശ്രീലങ്കന്‍ താരം കാമിന്ദു മെന്‍ഡിസും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 22 പന്തില്‍ 32 റണ്‍സെടുത്ത കാമിന്ദുവും 13 പന്തില്‍ 19 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്നാണ് 106-5 എന്ന സ്‌കോറില്‍ നിന്നും ഹൈദരാബാദിനെ 155 റണ്‍സ് വിജയലക്ഷ്യത്തിലെത്തിച്ചത്.

മത്സരത്തിലുടനീളം ടീമിന് സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതിനൊപ്പം നിരവധി സന്തോഷങ്ങളും താരങ്ങള്‍ക്ക് കിട്ടി. ചെപ്പോക്കില്‍ നടന്ന ഇത്തവണത്തെ ഐപിഎല്‍ മത്സരത്തില്‍ ആദ്യമായി നേടിയ വിജയവും പേസര്‍മാരുടെ നിര്‍ണായക പ്രകടനവും പ്ലേഓഫിലേക്കുള്ള ഓട്ടത്തില്‍ അവരെ സജീവമാക്കി. ഇതിനെല്ലാം ഉപരിയായി ടീം ഉടമയായ കാവ്യ മാരന്റെ കളികള്‍ക്കിടയിലുള്ള ഓരോ ആക്ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മത്സരത്തിലെ സമ്മര്‍ദ്ദ നിമിഷങ്ങള്‍ക്കിടെ നൂര്‍ അഹമ്മദിന്റെ പന്തില്‍ ലഭിച്ച ഫ്രീ ഹിറ്റ് കാമിന്ദുവിന് മുതലാക്കാനായിരുന്നില്ല. മത്സരത്തിലെ പതിനാറാം ഓവറിലായിരുന്നു ചെന്നൈ സ്പിന്നറായ നൂര്‍ അഹമ്മദ് നോ ബോള്‍ എറിഞ്ഞത്. ഈ സമയം 115-5 എന്ന സ്‌കോറില്‍ പതറുകയായിരുന്നു ഹൈദരാബാദ്.

ഫ്രീ ഹിറ്റായിരുന്ന പന്തില്‍ കാമിന്ദുവിന് റണ്‍സ് എടുക്കാനും കഴിഞ്ഞില്ല. ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ കൊണ്ടില്ല. പന്ത് വിക്കറ്റിന് പിന്നില്‍ ധോണി തടുത്തിടുകയും ചെയ്തു. ഇതോടെ ഗ്യാലറിയിലിരുന്ന് കളി കാണുകയായിരുന്ന കാവ്യ ഇവനിതെന്താണ് ചെയ്യുന്നത് എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇത് ക്യാമറകള്‍ ഒപ്പിയെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ഫ്രീ ഹിറ്റ് നഷ്ടമാക്കിയെങ്കിലും അടുത്ത പന്തില്‍ നൂര്‍ അഹമ്മദിനെ കാമിന്ദു ബൗണ്ടറി കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തും നൂര്‍ അഹമ്മദ് നോ ബോള്‍ എറിഞ്ഞതോടെ അടുത്ത പന്തിലും ഹൈദരാബാദിന് ഫ്രീ ഹിറ്റ് ലഭിച്ചു. ഫ്രീ ഹിറ്റായി ലഭിച്ച പന്തില്‍ ഒരു റണ്‍സെടുക്കാനെ ഇത്തവണ നിതീഷ് കുമാര്‍ റെഡ്ഡിക്കും കഴിഞ്ഞുള്ളു.

സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയെങ്കിലും ഹൈദരാബാദ് നൂര്‍ അഹമ്മദിന്റെ ഓവറില്‍ 13 റണ്‍സടിച്ച് വിജയത്തിലേക്ക് അടുക്കുകയും ചെയ്തു. മതീഷ പതിരാന എറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറിയും വൈഡുകളും അടക്കം 15 റണ്‍സ് കൂടി നേടി വിജയത്തിന് തൊട്ടടുത്തെത്തി. രവീന്ദ്ര ജഡേജയെറിഞ്ഞ പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടി കാമിന്ദു തന്നെ ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.

21 കാരനായ നിതീഷ് കുമാര്‍ റെഡ്ഡിയുമായി (19) ചേര്‍ന്ന് 22 പന്തില്‍ നിന്ന് പുറത്താകാതെ 32 റണ്‍സ് നേടിയ കാമിന്ദു, എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് സണ്‍റൈസറിന് അഞ്ച് വിക്കറ്റ് വിജയം നേടിക്കൊടുത്തത് - സീസണിലെ ടീമിന്റെ മൂന്നാമത്തെ വിജയമാണിത്.

എന്നിരുന്നാലും, ഹര്‍ഷല്‍ പട്ടേലും പാറ്റ് കമ്മിന്‍സും നേരത്തെ ഹൈദരാബാദിന്റെ ചരിത്ര വിജയത്തിന് അടിത്തറ പാകി. പട്ടേലിന്റെ സമര്‍ത്ഥമായ നീക്കങ്ങള്‍ അദ്ദേഹത്തിന് 28 റണ്‍സ് നേടിക്കൊടുത്തു, അതേസമയം ക്യാപ്റ്റന്‍ കമ്മിന്‍സ് കൃത്യതയോടെ പന്തെറിഞ്ഞ് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി 2 റണ്‍സ് മടക്കി. ഇരുവരുടെയും സംയുക്ത പരിശ്രമം ചെന്നൈയെ 154 ല്‍ ഒതുക്കി, ഡെവാള്‍ഡ് ബ്രെവിസിന്റെ 42 റണ്‍സ് മാത്രമാണ് ശ്രദ്ധേയമായ ഇന്നിംഗ്സ്.

പിന്നീട് ഇഷാന്‍ കിഷന്‍ 44 റണ്‍സുമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ് റൈഫിള്‍സിന് ലീഡ് നല്‍കി, പക്ഷേ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ ചെന്നൈയ്ക്ക് മങ്ങിയ പ്രതീക്ഷ നല്‍കി. മെന്‍ഡിസും റെഡ്ഡിയും വീഴ്ചകള്‍ ഒഴിവാക്കി.

സി.എസ്.കെയ്ക്കെതിരായ വിജയം അത്ര മികച്ചതല്ലെന്നും എങ്കിലും വിജയത്തില്‍ സന്തുഷ്ടരാണെന്നും ക്യാപ്റ്റന്‍ കമ്മിന്‍സ് പ്രതികരിച്ചു.

Similar News