ഇംഗ്ലണ്ടിനെതിരായ തോല്‍വി; ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയെ ഒഴിവാക്കി ക്രിക്കറ്റ് മാനേജ് മെന്റ്
ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയിലെ ഉദ് ഘാടന മത്സരത്തിന് വെറും രണ്ട് ദിവസം മുമ്പാണ് റാണയെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയത്;
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രണ്ടാം ടെസ്റ്റിന്റെ വേദിയായ ബര്‍മിംഗ് ഹാമിലേക്ക് പോയ മറ്റ് ടീമംഗങ്ങള്‍ക്കൊപ്പം ഹര്‍ഷിത് റാണ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ 11:30 ഓടെ ലീഡ് സില്‍ നിന്ന് ബസില്‍ ഇന്ത്യന്‍ ടീം പുറപ്പെട്ടു. എന്നാല്‍ ഇവര്‍ക്കൊപ്പം റാണ ഉണ്ടായിരുന്നില്ലെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.
ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയിലെ ഉദ് ഘാടന മത്സരത്തിന് വെറും രണ്ട് ദിവസം മുമ്പാണ് റാണയെ പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു റാണ. തുടര്‍ന്ന് ടീം മാനേജ് മെന്റ് അദ്ദേഹത്തോട് ബാക്കപ്പ് പേസറായി പ്രധാന ടീമില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ റാണയെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂചന നല്‍കിയതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.
ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റാണ, ഈ ബന്ധത്തിന്റെ പുറത്താണ് ടീമിന്റെ ഭാഗമായതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത അന്‍ഷുല്‍ കംബോജ് ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞ് റാണയെ ടീമില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് കാരണമായിരുന്നു.
ഓസ്ട്രേലിയയിലാണ് റാണ അരങ്ങേറ്റം കുറിച്ചത്, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ തുടക്കത്തില്‍ പ്രസിദ്ദ് കൃഷ്ണയേക്കാള്‍ അദ്ദേഹത്തിന് മുന്‍ഗണന ലഭിച്ചു. ആദ്യ ഇന്നിംഗ്സിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി, എന്നാല്‍ രണ്ടാം ഇന്നിംഗ്സിലും തുടര്‍ന്ന് അടുത്ത ടെസ്റ്റിലും അതേ നിലവാരത്തിലുള്ള സ്ഥിരത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയാത്തതാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ മാനേജ് മെന്റ് തീരുമാനിച്ചത്.
ഇതിനിടെ, ഹര്‍ഷിത് റാണയെ അവസാന നിമിഷം ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ടീമില്‍ ഇടം ലഭിക്കാതെ പോയ പേസ് ബോളര്‍ മുകേഷ് കുമാറിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റും ചര്‍ച്ചയായിരുന്നു. 'കര്‍മ'യുമായി ബന്ധപ്പെട്ട് മുകേഷ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ആയി പങ്കുവച്ച വാചകങ്ങള്‍, റാണയെ ഉള്‍പ്പെടുത്തിയതില്‍ ടീം മാനേജ് മെന്റിനും ബിസിസിഐയ്ക്കും എതിരായ 'കുത്താ'ണെന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തല്‍. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ റാണയ്ക്കൊപ്പം അംഗമായിരുന്നു മുകേഷ് കുമാറും.