ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. നാലു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം . ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 48.1 ഓവറിൽ മറികടന്നു. അർധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് (98 പന്തിൽ 84) ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ചത്. കെ എൽ രാഹുലും (34 പന്തിൽ 42), രവീന്ദ്ര ജഡേജ (1 പന്തിൽ 2) പുറത്താവാതെ നിന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ഇതോടെ ഇന്ത്യ മധുരപ്രതികാരം വീട്ടി. സ്കോർ: ഓസ്ട്രേലിയ 264/10. ഇന്ത്യ 267/6. 2002ലും 2013ലും ചാമ്പ്യൻമാരായി ഇന്ത്യ മൂന്നാം കീരടമാണ് ലക്ഷ്യമിടുന്നത്. ഒരു കളിയും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം