രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി 14കാരനായ വൈഭവ് സൂര്യവന്‍ഷി

അഭിനന്ദനവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും;

Update: 2025-04-29 10:22 GMT

ജയ്പൂര്‍: ഐ.പി.എല്‍ മത്സരത്തില്‍ കഴിഞ്ഞദിവസം ആരാധകരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായിരുന്നത് രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവന്‍ഷിയാണ്. 14 കാരനായ സൂര്യവംശി ബാറ്റ് വീശുന്നത് അത്ഭുതത്തോടെയാണ് ആരാധകര്‍ കണ്ടത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുതാരം.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് താരത്തിന്റെ അത്യുഗ്രന്‍ പെര്‍മോഫന്‍സ്. ഐപിഎലില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് വൈഭവ്. 35 പന്തിലായിരുന്നു വൈഭവ് സൂര്യവന്‍ഷിയുടെ സെഞ്ച്വറി നേട്ടം. ക്രിസ് ഗെയ്ലിന് ശേഷം ഐപിഎലില്‍ വേഗമേറിയ സെഞ്ച്വറി സ്വന്തമാക്കുന്ന താരം കൂടിയാണ് വൈഭവ്. 30 പന്തിലായിരുന്നു ഗെയ് ലിന്റെ സെഞ്ച്വറി.

17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു വൈഭവ്. ഐപിഎലിലെ ഒരു ഇന്നിങ് സിലെ കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം എന്നിങ്ങനെ വൈഭവ് സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍. 11 സിക്സറും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. കൗമാര താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട് ആര്‍മാദത്തിലാണ് ക്രിക്കറ്റ് ലോകം. മത്സരത്തിലെ താരവും വൈഭവ് തന്നെ.

ഇന്നിംഗ്സിന് പിന്നാലെ താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

വൈഭവിന്റെ നിര്‍ഭയമായ സമീപനം, ബാറ്റിംഗ് വേഗത, തുടക്കത്തില്‍ തന്നെ ലെങ്ത് തിരഞ്ഞെടുക്കല്‍, റണ്‍സ് എടുക്കാനുള്ള ഓട്ടം എന്നിവയാണ് ഈ നേട്ടത്തിന്റെ പിന്നിലെ വിജയരഹസ്യം. വൈഭവ് നന്നായി കളിച്ചു, ഫലമോ 38 പന്തില്‍ നിന്ന് 101 റണ്‍സ് എന്ന നേട്ടവും എന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ വൈഭവിനെ കുറിച്ച് പറഞ്ഞത്.

Similar News