ലോക ചാമ്പ്യനായി ഗുകേഷ് ; പുതുചരിത്രം; പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യൻ

Update: 2024-12-12 15:06 GMT

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ഇന്ത്യയുടെ ഡി ഗുകേഷ് . വിജയത്തിനൊപ്പം ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന പദവിയും ഇനി 18 കാരനായ ഗുകേഷിന് സ്വന്തം . നിർണായക ഗെയിം 14 ൽ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് കിരീടം നേടിയത്. "ഇത് എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്," ചരിത്ര വിജയത്തിന് ശേഷം ഗുകേഷ് പറഞ്ഞു. ഗുകേഷും ഡിംഗും 6.5 പോയിൻ്റ് വീതം നേടിയാണ് വ്യാഴാഴ്ച അവസാന മത്സരത്തിനിറങ്ങിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.

മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോക കിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 14മത്തെ മത്സരത്തില്‍ നിര്‍ണായ ജയം നേടിയോടെയാണ് താരം ചരിത്രം കുറിച്ചത്. ചാംപ്യൻഷിപ്പ് നേടാനുള്ള 7.5 പോയിന്റ് താരം നേടി. വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയില്‍ ലോക ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി.


Similar News