ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്ററായി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവേഗ 13,000-ത്തിന്റെ റെക്കോഡ്.;
നോട്ടിങ് ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 13,000 റണ്‍സ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്റര്‍ എന്ന റെക്കോര്‍ഡ് നേടി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ് സ് മാനായി ജോ റൂട്ട്.
നോട്ടിങ് ഹാമില്‍ സിംബാബ് വെയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റിലെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് റൂട്ടിന്റെ ഈ റെക്കോര്‍ഡ് നേട്ടം. ഇംഗ്ലണ്ടിനായി റൂട്ടിന്റെ 153-ാം ടെസ്റ്റ് മത്സരമാണിത്. സിംബാബ് വെയ്‌ക്കെതിരായ മത്സരത്തിന് ഇറങ്ങും മുമ്പ് 28 റണ്‍സ് അകലെയായിരുന്നു ഈ നേട്ടം. 44 പന്തില്‍ 34 റണ്‍സാണ് ഇന്നിങ് സില്‍ റൂട്ടിന്റെ സമ്പാദ്യം.
വിക്ടര്‍ നൗച്ചി എറിഞ്ഞ 80-ാം ഓവറിന്റെ ആദ്യ പന്തില്‍ സിംഗിള്‍ എടുത്തുകൊണ്ടാണ് റൂട്ടിന്റെ ഈ നേട്ടം. റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്.
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ജാക് കാലിസിന്റെ പേരിലായിരുന്നു ടെസ്റ്റിലെ അതിവേഗ 13,000-ത്തിന്റെ റെക്കോഡ്. 159 ടെസ്റ്റുകളില്‍ നിന്നാണ് കാലിസ് 13,000 തികച്ചതെങ്കില്‍ റൂട്ട് 153 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. അതേസമയം 160 മത്സരങ്ങളില്‍ 13,000 കടന്ന രാഹുല്‍ ദ്രാവിഡാണ് ഇന്ത്യക്കാരില്‍ ഒന്നാമത്. ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിങ് (162), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (163) തുടങ്ങിയവരും പട്ടികയിലുണ്ട്.
അതേസമയം ഇന്നിങ് സുകളുടെ കണക്കെടുത്താല്‍ 266 ഇന്നിങ് സില്‍ ഈ നേട്ടം കടന്ന സച്ചിനാണ് ഒന്നാമത്. കാലിസ് 269 ഇന്നിങ് സും ജോ റൂട്ട് 279 ഇന്നിങ് സുമെടുത്തു. റിക്കി പോണ്ടിങ്- 275, ദ്രാവിഡ്- 277 എന്നിങ്ങനെയാണ്. ടെസ്റ്റില്‍ 13,000 റണ്‍സ് പിന്നിടുന്ന ലോകത്തെ അഞ്ചാമത്തെ താരവും ആദ്യ ഇംഗ്ലണ്ട് താരവുമാണ് റൂട്ട്. 2012 ഡിസംബര്‍ 13ന് നാഗ് പുരില്‍ ഇന്ത്യക്കെതിരെയായിരുന്നു റൂട്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം.
ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കുമെതിരെ റൂട്ട് 2,000 ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്ക്കെതിരെ 1,000 ത്തിലധികം ടെസ്റ്റ് റണ്‍സും നേടിയിട്ടുണ്ട്. 30 ലധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ റൂട്ടിന്റെ ശരാശരി 49 ന് മുകളിലാണ്.