ജില്ലാ പൊലീസ് കായികമേള: കാസര്‍കോട് സബ് ഡിവിഷന് ഒന്നാം സ്ഥാനം
കാസര്‍കേട്: ജില്ലാ പൊലീസ് കായികമേള ജില്ലാ പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ ഉദ്ഘാടനം ചെയ്തു. സംഘാടക സമതി വൈസ് ചെയര്‍മാനും അഡീഷണല്‍ എസ്.പിയുമായ ബാലകൃഷ്ണന്‍ നായര്‍ പി. അധ്യക്ഷത വഹിച്ചു. അസി.കമാണ്ടന്റ് ഇന്‍ചാര്‍ജ് ഡി.വൈ. എസ്.പി ഉത്തംദാസ് സ്വാഗതം പറഞ്ഞു. എ.എസ്.പി ട്രെയ്‌നി ഡോ. അപര്‍ണ, ഡി.വൈ.എസ്.പിമാരായ സുനില്‍ കുമാര്‍ സി.കെ, മനോജ് വി.വി, ബാബു പെരിങ്ങോത്ത്, സുനില്‍ കുമാര്‍ എം., ചന്ദ്രകുമാര്‍ എന്‍., ഉണ്ണികൃഷ്ണന്‍ വി. സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന പരേഡില്‍ കാസര്‍കോട്, ബേക്കല്‍, കാഞ്ഞങ്ങാട് സബ് ഡിവിഷനുകള്‍ സ്‌പെഷ്യല്‍ യൂണിറ്റ്, ഡി.എച്ച്.ക്യു എന്നീ ടീമുകള്‍ പങ്കെടുത്തു.
തുടര്‍ന്ന് വിവിധ കായിക, സംസ്‌കാരിക പരിപാടികളും അരങ്ങേറി.
കാസര്‍കോട് സബ് ഡിവിഷന്‍ 82 പോയിന്റുമായി ഒന്നാം സ്ഥാനവും ഡി.എച്ച്.ക്യു കാസര്‍കോട് 78 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
പുരുഷ വിഭാഗത്തില്‍ ഷിജു പി.പി (ഡി.എച്ച്.ക്യു കാസര്‍കോട്), വനിതാ വിഭാഗത്തില്‍ തൃഷ്ണ കെ. (കാസര്‍കോട് സബ് ഡിവിഷന്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.