സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാകും-പാണക്കാട് അബ്ബാസലി തങ്ങള്‍

Update: 2025-11-12 09:59 GMT

സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ 100 ഇന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പ്രചാരണം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കുണിയ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കാന്‍ എല്ലാവരും കര്‍മ്മ രംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സമസ മദ്രസ മാനേജ്‌മെന്റ് ജില്ലാ കമ്മിറ്റി സമസ്ത സമ്മേളന പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന 100 ഇന കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പ്രചാരണോദ്ഘാടനം തൃക്കരിപ്പൂര്‍-ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. എം.എസ് തങ്ങള്‍ മദനി ഓലമുണ്ട അധ്യക്ഷത വഹിച്ചു.  റഷീദ് ബെളിഞ്ചം ആമുഖഭാഷണം നടത്തി. സി.എം അബ്ദുല്‍ ഖാദര്‍ ഹാജി ചെര്‍ക്കള, കെ.ബി കുട്ടി ഹാജി കാഞ്ഞങ്ങാട്, ബഷീര്‍ തല്‍പ്പനാജ, സി.ടി അബ്ദുല്‍ വാജിദ്, സി.എച്ച് വടക്കേക്കര, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ, സി.ടി ഷാഹുല്‍ ഹമീദ്, ബഷീര്‍ നങ്ങാരത്ത്, ഷംസുദ്ദീന്‍ ആയിറ്റി, ഫായിസ് ഫൈസി, പി.പി റഷീദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.


Similar News