മസ്‌ലക് ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് സമാപനം

Update: 2026-01-10 09:55 GMT

തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് ഇരുപതാം വാര്‍ഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. 'മസ്‌ലക് വൈസേനിയം' എന്ന പേരില്‍ ഈ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങിയ വാര്‍ഷിക പരിപാടികളില്‍ ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് സ്പീക്ക് എക്‌സ് ടോക്ക്‌ഷോ, ചരിത്ര ക്വിസ്, തലമുറ സംഗമം, അഖില കേരള അറബന മുട്ട് മത്സരം, ക്യാമ്പസ് കാര്‍ണിവല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. വൈസേനിയം സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മത ഭൗതിക സമന്വയത്തിലൂടെ വൈജ്ഞാനിക മേഖലയില്‍ വേറിട്ട വഴി സ്വീകരിച്ച് മുന്നേറുന്ന ദാറുല്‍ ഹുദാ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ലോകത്തിന് തന്നെ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ട് യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആമുഖഭാഷണം നടത്തി. ഇഷ്ഖ് മജ്‌ലിസിന് അബ്ദുല്ല വാരിസ് ഹുദവി നേതൃത്വം നല്‍കി. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ്, പ്രിന്‍സിപ്പള്‍ അബ്ദുല്‍ ബാരി ഹുദവി, വൈസ് പ്രിന്‍സിപ്പള്‍ ഇബ്രാഹിം ഹുദവി, ട്രഷറര്‍ പി.എ സത്താര്‍ ഹാജി, വൈസ് പ്രസിഡണ്ട് കെ.എ ബഷീര്‍ വോളിബോള്‍, സെക്രട്ടറി ടി.എ ഷാഫി, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, കെ.എം അബ്ദുല്ല ഹാജി, വെല്‍ക്കം മുഹമ്മദ് ഹാജി, സിദ്ധീഖ് ചക്കര, ഇബ്രാഹിം ബാങ്കോട്, നൗഫല്‍ ഹുദവി, അഫ്‌സല്‍ ഫൈസി, മുഹമ്മദലി ദാരിമി, മഷ്ഹൂദ് മറിയാസ്, അഷ്റഫ് സല്‍മാന്‍, സിയാദ് മാംഗ്‌ളൂര്‍, നബവി എടനീര്‍, ഷാസിന്‍ സംബന്ധിച്ചു.


Similar News