ആസ്‌ക് ആലംപാടി കെട്ടിടോദ്ഘാടനം നാളെ ഗോപിനാഥ് മുതുകാട് നിര്‍വഹിക്കും

Update: 2026-01-10 10:07 GMT

ആസ്‌ക് ആലംപാടി കെട്ടിടോദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ

കാസര്‍കോട്: ആസ്‌ക് ആലംപാടിയുടെ കെട്ടിടോദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് പ്രശസ്ത മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ., എ.കെ.എം. അഷ്റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് 6 മണി മുതല്‍ ഗായിക യുംന അജിന്‍, ആസിഫ് കാപ്പാട്, ജാസ് അസ്ലം എന്നിവര്‍ നയിക്കുന്ന ആസ്‌ക് ആലംപാടി ഉത്സവ് അരങ്ങേറും.


Similar News