തനിമയും എവേക്കും സംഘടിപ്പിച്ച 'ഗസയ്‌ക്കൊപ്പം' സാംസ്‌കാരിക പ്രതിരോധ പരിപാടി ശ്രദ്ധേയമായി

Update: 2025-11-08 09:15 GMT

തനിമ കലാ സാഹിത്യവേദിയും എവേക്കും സംയുക്തമായി സംഘടിപ്പിച്ച 'ഗസയ്‌ക്കൊപ്പം' എന്ന സാംസ്‌കാരിക പ്രതിരോധ പരിപാടിയില്‍ എ.എസ്. മുഹമ്മദ്കുഞ്ഞി സംസാരിക്കുന്നു, 2) രവീന്ദ്രന്‍ പാടി കവിത അവതരിപ്പിക്കുന്നു

കാസര്‍കോട്: തനിമ കലാ സാഹിത്യവേദിയും എവേക്കും സംയുക്തമായി സംഘടിപ്പിച്ച 'ഗസയ്‌ക്കൊപ്പം' എന്ന സാംസ്‌കാരിക പ്രതിരോധ പരിപാടി ജനസാന്നിധ്യം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ എവേക്ക് പ്രസിഡണ്ട് ഹലീമ മുളിയാര്‍ അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യവേദി മുഖ്യരക്ഷാധികാരി പി.എസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി, പത്രപ്രവര്‍ത്തകന്‍ ടി.എ ഷാഫി, സിനിമാപ്രവര്‍ത്തകന്‍ സുബിന്‍ ജോസ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അഷ്‌റഫ് അലി ചേരങ്കൈ, നിസാര്‍ പെരുവാഡ്, റഹ്മാന്‍ മുട്ടത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പാടി, അബ്ബാസ് രചന, ശരീഫ് കൊടവഞ്ചി, ജമീല അഷ്‌റഫ്, എം.എ മുംതാസ് തുടങ്ങിയവര്‍ കവിത ചൊല്ലി. സഫ ലത്തീഫ് ഗാനമാലപിച്ചു. നിഹ്‌ല, നിദ, നിയ എന്ന് പേരുള്ള 3 കുട്ടികള്‍ ചേര്‍ന്നുനടത്തിയ മോണോആക്ടും ഏകാംഗ നാടകവും ഏറെ ആകര്‍ഷകമായിരുന്നു. അബു ത്വാഈ രചനയും റഫീഖ് മണിയങ്ങാനം ആവിഷ്‌കാരവും നടത്തിയ 'ദി ലേസര്‍ ചൈല്‍ഡ്' എന്ന യുദ്ധകാല കഥ പറയുന്ന നാടകം ശ്രദ്ധേയമായി. സക്കീന അക്ബര്‍ സ്വാഗതവും സുലൈഖ മാഹിന്‍ നന്ദിയും പറഞ്ഞു.


Similar News