എസ്.ഐ.ആര്‍: ദേശീയവേദിയുടെ ഹെല്‍പ്പ് ഡസ്‌ക് നിരവധി പേര്‍ക്ക് അനുഗ്രഹമായി

By :  Sub Editor
Update: 2025-11-07 11:20 GMT

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മൊഗ്രാലില്‍ ദേശീയവേദി ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക്

മൊഗ്രാല്‍: എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്‍ വോട്ടര്‍മാര്‍ക്കുണ്ടായിട്ടുള്ള ആശങ്കയും സംശയങ്ങളും ദുരീകരിക്കാന്‍ മൊഗ്രാല്‍ ദേശീയവേദി മൊഗ്രാലില്‍ ഹെല്‍പ്പ് ഡെസ്‌ക് നിരവധി പേര്‍ക്ക് അനുഗ്രഹമായി. വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമില്‍ ഉള്ളത്. ഫോമിലുള്ള പല വിവരങ്ങള്‍ക്കും വ്യക്തത ഇല്ലാത്തതിനാലാണ് വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിക്കാനാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ മുഖ്യാതിഥിയായിരുന്നു. ബി.എല്‍.ഒമാരായ ശിഹാബ് കൊപ്പളം, അബ്ദുല്‍ ഖാദര്‍ നടുപ്പളം, മുഹമ്മദ് കുഞ്ഞി കെ. നാങ്കി എന്നിവര്‍ വോട്ടര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തി. സെഡ് എ. മൊഗ്രാല്‍, എം.ജി.എ റഹ്മാന്‍, നാസര്‍ മീലാദ്, അനീസ് കോട്ട എന്നിവര്‍ വോട്ടര്‍ ലിസ്റ്റ് പരിശോധിച്ച് വോട്ടര്‍മാര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി. ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.


Similar News