ക്വാണ്ടം സയന്‍സ് എക്‌സിബിഷന്‍ സമാപിച്ചു

Update: 2026-01-10 08:28 GMT

ക്വാണ്ടം സയന്‍സ് ശതാബ്ദി പ്രദര്‍ശനത്തിന്റെ സമാപനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

പടന്നക്കാട്: കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ആറ് ദിവസങ്ങളായി നടന്ന ക്വാണ്ടം സയന്‍സ് സെന്റിനറി എക്‌സിബിഷന്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ കൈരളി അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വകലാശാല പ്രിന്‍സിപ്പള്‍ ഡോ. വിന്‍സന്റ് മാത്യു, നീലേശ്വരം കാര്‍ഷിക കോളേജ് ഡീന്‍ ഡോ. സജിത റാണി, കോളേജ് മാനേജര്‍ കെ. രാമനാഥന്‍, ഡോ. കെ.സി.കെ രാജ, അസി. പ്രൊഫ. എ. മോഹനന്‍, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ പി.യു, കൊടക്കാട് നാരായണന്‍, പ്രൊഫ. എം. ഗോപാലന്‍, ഡോ. കെ.എം. ശ്രീകുമാര്‍, എ.എം. ബാലകൃഷ്ണന്‍, വി.ടി. കാര്‍ത്യായനി സംസാരിച്ചു.


Similar News