നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

By :  Sub Editor
Update: 2025-11-08 09:08 GMT

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന് തുടക്കം കുറിച്ച് തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരത്ത് നടന്ന ചടങ്ങില്‍ മാലിക് ദീനാര്‍ വലിയ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.എം അബ്ദുല്‍ റഹ്മാന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ബ്രോഷര്‍ നല്‍കുന്നു

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന് മാലിക് ദീനാര്‍ നഗറില്‍ തുടക്കം കുറിച്ചു. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണ നോട്ടീസിന്റെ ആദ്യ പതിപ്പ് തളങ്കര മാലിക് ദീനാര്‍ മഖാം പരിസരത്ത് പരിസരത്ത് വെച്ച് മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.എം അബ്ദുല്‍ റഹ്മാന് കൈമാറി സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. ബഷീര്‍ വോളിബോള്‍, മൊയ്നുദ്ദീന്‍ കെ.കെ പുറം, ഹനീഫ് നെല്ലിക്കുന്ന്, എന്‍.എ ഹമീദ്, ടി.എ മഹമൂദ് കല്‍ക്കണ്ടി, സി.എം അഷ്റഫ്, അബ്ദു തൈവളപ്പ്, എന്‍.എം സുബൈര്‍, അനീഫ് ആപ്പു, ടി.എച്ച മുസമ്മില്‍ കടപ്പുറം, ഫൈസല്‍ കൊട്ടിക, പി.എം അബ്ദുല്‍ ഖാദര്‍, അബ്ബാസ് വെറ്റില, എന്‍.എ അസ്ലം, റാഷിദ് പള്ളം, നവാസ് പാദാര്‍, നൗഫല്‍ ഖത്തര്‍ സംബന്ധിച്ചു. എന്‍.എ ഇക്ബാല്‍ സ്വാഗതം പറഞ്ഞു.


Similar News