കിന്‍ഫ്രാ പാര്‍ക്കില്‍ കെ.സ്റ്റാര്‍ ഡോര്‍സ് പ്രവര്‍ത്തനം തുടങ്ങി
സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ കെ.സ്റ്റാര്‍ ഡോര്‍സ് ആന്റ് വിന്‍ഡോസിന്റെ പുതിയ സ്ഥാപനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കെ.സ്റ്റാര്‍ ടാറ്റ സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഡോര്‍സ് ആന്റ് വിന്‍ഡോസിന്റെ പുതിയ സ്ഥാപനം സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി മുജീബ് അഹ്മദ് അധ്യക്ഷത വഹിച്ചു. വ്യവസായ കേന്ദ്രം ജില്ലാ ജനറല്‍ മാനേജര്‍ ഡി. സജിത് കുമാര്‍, കിന്‍ഫ്രാ ജനറല്‍ മാനേജര്‍ മുഹമ്മദ് സക്കീര്‍, മധൂര്‍ പഞ്ചായത്ത് അംഗങ്ങളായ ജി. ശ്രീമതി, ഹബീബ് ചെട്ടുംകുഴി, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡണ്ട് എസ്. രാജാറാമ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് പി.കെ ഗോപാലന്‍, കെ.എസ്.എസ്.ഐ.എ മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ കെ. രവീന്ദ്രന്‍, വി.വി രവീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.വി സത്യന്‍, കിന്‍ഫ്രാ മാനുഫാക്ചറിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി റെഡ്‌വുഡ്, സി.കെ നാസര്‍, രവിരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. എം. പ്രസീഷ് കുമാര്‍ നന്ദി പറഞ്ഞു. കുണ്ടംകുഴിയില്‍ 25 വര്‍ഷത്തോളമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം. സ്റ്റാര്‍ ഗ്രൂപ്പിന്റെ കുടുംബ സംരംഭമാണ് സീതാംഗോളിയിലും പ്രവര്‍ത്തനം തുടങ്ങിയത്. ഫാക്ടറി വിലയില്‍ കട്ടില, ജനല്‍ എന്നിവ ഇവിടെ നിന്നും നേരിട്ട് വാങ്ങാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.