പത്രപ്രവര്‍ത്തക പെന്‍ഷന്‍ പരിഷ്‌കരിക്കണം-കെ.യു.ഡബ്ല്യൂ.ജെ

By :  Sub Editor
Update: 2025-11-07 10:45 GMT

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വിജേഷ് ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കേരളത്തിലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും 20,000 രൂപയായി വര്‍ധിപ്പിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. വിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സിജു കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രദീപ് നാരായണന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സുരേന്ദ്രന്‍ മടിക്കൈ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ഫൈസന്‍ ബിന്‍ അഹമ്മദ്, രമേശന്‍ പിലിക്കോട് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. അബ്ദുല്ലക്കുഞ്ഞി ഉദുമ, പുരുഷോത്തമ പെര്‍ള, അബ്ദുല്‍ റഹ്മാന്‍ ആലൂര്‍, ടി.എ. ഷാഫി, നാരായണന്‍ കരിച്ചേരി, ഇ.വി. ജയകൃഷ്ണന്‍, ഫിറോസ്, കെ. പ്രകാശന്‍, വേണുഗോപാല, എ.പി. വിനോദ് എന്നിവര്‍ സംസാരിച്ചു.


Similar News