ജില്ലാ കലോത്സവം ഡിസംബര്‍ 30 മുതല്‍ മൊഗ്രാലില്‍; സംഘാടക സമിതി രൂപീകരിച്ചു

By :  Sub Editor
Update: 2025-11-08 09:21 GMT

മൊഗ്രാല്‍: 64-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 30, 31 ജനുവരി 1, 2, 3 തിയതികളില്‍ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സന്‍ അഡ്വ. എസ്.എന്‍ സരിത അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ചാര്‍ജ് മോഹന്‍ രാജ് കെ.എസ് സ്വാഗതം പറഞ്ഞു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, ഡയറ്റ് പ്രിന്‍സിപ്പള്‍ രഘുരാം ഭട്ട്, ജില്ലാ വിദ്യാഗരണം കോര്‍ഡിനേറ്റര്‍ ടി. പ്രകാശന്‍, ഡിവിഷന്‍ മെമ്പര്‍ ജമീലാ സിദ്ദീഖ്, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റില്‍ ബെര്‍ണാഡ്, മൊഗ്രാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ബിനി വി.എസ്, കൈറ്റ് പ്രതിനിധി അബ്ദുല്‍ ഖാദര്‍ മൊഗ്രാല്‍, യുനാനി മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീറലി, ഡി.ഡി.ഇ കലോത്സവ സ്റ്റാഫ് ആസിഫ്, പി.ടി.എ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, എസ്.എം.സി ചെയര്‍മാന്‍ ആരിഫ്, എം.പി.ടി.എ പ്രസിഡണ്ട് ഹസീന എന്നിവര്‍ സംസാരിച്ചു. നിരവധി ക്ലബ്ബ്, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. അടുത്ത ആഴ്ച സംഘാടക സമിതി യോഗം ചേര്‍ന്ന് വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഹെഡ്മാസ്റ്റര്‍ ജെ. ജയറാം നന്ദി പറഞ്ഞു.

കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

Similar News