ബി.എല്‍.ഒയുടെ ആത്മഹത്യ: അധ്യാപകരും ജീവനക്കാരും മാര്‍ച്ച് നടത്തി

By :  Sub Editor
Update: 2025-11-18 07:25 GMT

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് അധ്യാപകരും ജീവനക്കാരും നടത്തിയ പ്രതിഷേധ മാര്‍ച്ച്

കാസര്‍കോട്: 'തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എസ്.ഐ.ആര്‍ മാറ്റി വെക്കുക, ബി.എല്‍.ഒമാരുടെ മേല്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് അക്ഷന്‍ കൗണ്‍സില്‍-സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സമര സമിതി ജില്ലാ ചെയര്‍മാന്‍ സുനില്‍കുമാര്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് കെ. ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ വി. ചന്ദ്രന്‍, ടി. ദാമോദരന്‍, ടി. പ്രകാശന്‍, എന്‍.കെ ലസിത, കെ.വി രാഘവന്‍, സമരസമിതി നേതാക്കളായ പി. ദിവാകരന്‍, പ്രസാദ് കരുവളം, ഇ. മനോജ് കുമാര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി കെ. ഹരിദാസ് സ്വാഗതം പറഞ്ഞു.


Similar News