മീപ്പുഗിരിയില്‍ കടയില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി റിമാണ്ടില്‍
കാസര്‍കോട്: മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റടിക്കുന്നതിനിടെ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാണ്ട് ചെയ്തു. അണങ്കൂര്‍ ജെ.പി കോളനിയിലെ മുന്ന എന്ന കെ.അക്ഷയ്(31)യെയാണ് ഇന്നലെ കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ബാസിത്ത്(31) എന്ന യുവാവിനെ കടയില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചത്. നരഹത്യാ ശ്രമത്തിനാണ് കേസ്. കടയുടമയുടെ സുഹൃത്താണ് ബാസിത്ത്. കുത്തേറ്റ് ബാസിത്ത് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതികള്‍ മീപ്പുഗിരി, ചൂരി ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷത്തിന് ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പ്രകടനം നടന്നു.