കാഞ്ഞങ്ങാട്: കാര്‍ സ്‌കൂട്ടറിലിടിച്ച് വയോധികന്‍ മരിച്ചു. നീലേശ്വരം ചോയ്യങ്കോട് സ്വദേശി കെ.വി രാജന്‍ നായരാണ് (65) മരിച്ചത്. ചോയ്യങ്കോട് കൂവാറ്റി ഉമിച്ചി റോഡ് ജംഗ്ഷന്‍ മെയിന്‍ റോഡില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ചോയ്യങ്കോട് ഭാഗത്ത് നിന്ന് അടുക്കം ഭാഗത്തേക്ക് പോവുന്ന കാറും ഉമിച്ചി റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുകയായിരുന്ന സ്‌കൂട്ടറുമാണ് തമ്മിലടിച്ചത്. ഭാര്യ: പാര്‍വ്വതി. മക്കള്‍: രജിത്ത് (മാള്‍ട്ട), രജിത നീലേശ്വരം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.