റോഡരികില്‍ മണ്ണ് നീക്കിയതിനെ തുടര്‍ന്നുണ്ടായ താഴ്ചയിലേക്ക് വീണ് എട്ടുവയസുകാരന് പരിക്ക്

Update: 2026-01-08 09:50 GMT

ബന്തടുക്ക: റോഡരികില്‍ മണ്ണ് നീക്കിയതിനെ തുടര്‍ന്നുണ്ടായ താഴ്ചയിലേക്ക് വീണ് എട്ടുവയസുകാരന് പരിക്കേറ്റു. ബന്തടുക്ക ഏണിയാടി മൂലയിലെ ആദംകുട്ടിയുടെയും തസ്‌രീഫയുടെയും മകന്‍ പി.പി മുഹമ്മദ് സയാനാണ് പരിക്കേറ്റത്. തലക്കും കാലിനും സാരമായി പരിക്കേറ്റ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സയാന്‍ കഴിഞ്ഞ ദിവസം വൈകിട്ട് വീടിന് സമീപത്തെ ബന്ധുവീട്ടിലേക്ക് നടന്നുപോകുമ്പോള്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ താഴ്ചയില്‍ കിടക്കുകയായിരുന്ന കുട്ടിയെ ഏറെനേരം കഴിഞ്ഞാണ് അയല്‍വാസികള്‍ കണ്ടത്. കുട്ടി കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്.

Similar News