കാസര്‍കോട്: ഉളിയത്തടുക്ക നാഷണല്‍ നഗറില്‍ യുവാവിന് കുത്തേറ്റു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. നാഷണല്‍ നഗറിലെ മുഹമ്മദ് സലാല്‍ അക്തറി(21)നാണ് കുത്തേറ്റത്. കുമ്പള നായ്ക്കാപ്പിലെ അമാന്‍, ഹനാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സലാലിനെ തടഞ്ഞ് നിര്‍ത്തിയ് ശേഷം അമാന്‍ ദേഹമാസകലം കുത്തുകയും ഹനാന് അടിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. കഴുത്തിന് കുത്താനുള്ള ശ്രമത്തിനിടെ ഒഴിഞ്ഞു മാറിയില്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.