ലഹരിക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ എസ്.എസ്.എഫ് എസ്.പി ഓഫീസ് മാര്‍ച്ച്
By : Sub Editor
Update: 2025-02-04 10:15 GMT
കാസര്‍കോട്: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗം വ്യാപകമാവുകയും സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. 'ഡ്രഗ്‌സ്, സൈബര്‍ ക്രൈം; അധികാരികളെ നിങ്ങളാണ് പ്രതി' എന്ന പ്രമേയത്തിലായിരുന്നു മാര്‍ച്ച്.
സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീര്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. റസീന്‍ അബ്ദുല്ല കണ്ണൂര്‍ പ്രഭാഷണം നടത്തി.
പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് നംഷാദ്, റഈസ് മുഈനി, ബാദുഷ സുറൈജി തുടങ്ങിയവര്‍ സംസാരിച്ചു. സ്വാദിഖ് ആവളം, ശംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. മാര്‍ച്ചിന് ശേഷം ഭാരവാഹികള്‍ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കി.