ചീമേനിക്ക് ഇത് അഭിമാന നിമിഷം.. സിവില്‍ സര്‍വീസ് നേട്ടവുമായി ശ്രീലക്ഷ്മി
By : Online Desk
Update: 2024-12-13 10:22 GMT
കാഞ്ഞങ്ങാട്: ചീമേനിയിലെ ആദ്യ സിവില്‍ സര്‍വീസുകാരിയായി നാടിന് അഭിമാനമായി മാറുകയാണ് ശ്രീലക്ഷ്മി. ചീമേനി കൂളിയടുത്ത് രാംകുമാറിന്റെയും ചീമേനി കുന്നന്ത്ര വലിയ വീട്ടില്‍ ജയശ്രീയുടെയും മകള്‍ കെ വി ശ്രീലക്ഷ്മിയാണ് സിവില്‍ സര്‍വീസ് വിജയ നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് ഓഫീസര്‍ (എ ഗ്രേഡ്) ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുംബൈ യൂണിവേഴ്‌സിറ്റിയിലെ രാമറാവു ആദിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ഇന്‍സ്ട്രുമെന്റേഷനിലാണ് ശ്രീലക്ഷ്മി ബിരുദം നേടിയത്. അച്ഛന്‍ രാംകുമാര്‍ മുംബൈയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥനാണ്.കണ്ണൂര്‍ അഡിഷണല്‍ എസ്പി കെ വി വേണുഗോപാലിന്റെ സഹോദരിയുടെ മകള്‍ കൂടിയാണ് ശ്രീലക്ഷ്മി.