മുഖ്യമന്ത്രി നാളെ കാസര്‍കോട്: നാല് പരിപാടികളില്‍ പങ്കെടുക്കും

Update: 2024-12-14 11:24 GMT

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച (ഡിസംബര്‍ 15) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് വിദ്യാനഗര്‍ ഉദയഗിരിയില്‍ ലൈബ്രറി കൗണ്‍സില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11 മണിക്ക് ബേക്കല്‍ താജ് ഗേറ്റ് വേ പഞ്ചനക്ഷത്ര റിസോട്ടിന്റെ ഉദ്ഘാടനം. 3.30ന് അടുത്ത കാഞ്ഞങ്ങാട് കാറ്റാടിയില്‍ സി.പി.എം ഓഫീസ് ഉദ്ഘാടനം ചെയ്യും. 4.30ന് ചീമേനി രക്തസാക്ഷി മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

Similar News