കാപ്പ കേസില്‍ അറസ്റ്റ് ചെയ്ത് നാട് കടത്തിയ കേസിലെ പ്രതി വീണ്ടും തിരിച്ചെത്തി; ജയിലിലായി
മഞ്ചേശ്വരം: കാപ്പ കേസില്‍ അറസ്റ്റ് ചെയ്ത് നാട് കടത്തിയ കേസിലെ പ്രതി വീണ്ടും തിരിച്ചെത്തി. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പാവൂരിലെ അബ്ദുല്‍ ബഷീറിനെ(38)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഏതാനും കേസുകളില്‍ പ്രതിയായ ബഷീറിനെ കാപ്പ നിയമപ്രകാരം പൊലീസ് മൂന്ന് മാസത്തേക്ക് കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ് നാട് കടത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് രാത്രികാല പരിശോധന നടത്തുന്നതിനിടെ പാവൂരില്‍ വെച്ചാണ് ബഷീറിനെ കസ്റ്റഡിയിലെടുത്തത്.