സി.എം ആസ്പത്രി ഒടയംചാല്‍ സഹകരണ ആസ്പത്രിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

By :  Sub Editor
Update: 2025-02-24 09:53 GMT

സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി ഒടയംചാല്‍ സഹകരണ ആസ്പത്രിയില്‍ നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ഡോ. മൊയ്തീന്‍ ജാസിറലി മുഖ്യപ്രഭാഷണം നടത്തുന്നു

ചെര്‍ക്കള: സി.എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രി ഒടയംചാല്‍ സഹകരണ ആസ്പത്രിയില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. സഹകരണ ആസ്പത്രി പ്രസിഡണ്ട് പി.ജി ദേവ് അധ്യക്ഷത വഹിച്ചു.

ഡോ. മൊയ്തിന്‍ ജാസിറലി മുഖ്യപ്രഭാഷണം നടത്തി. കാര്‍ഡിയോളജി വിഭാഗം ഡോ. അബ്ദുല്‍ നവാഫ്, കുട്ടികളുടെ വിഭാഗം ഡോ. അഞ്ജുഷ ജോസ്, ഇ.എന്‍.ടി ഡോ. അനീസ, ത്വക്ക് രോഗ വിഭാഗം ഡോ. ഫാത്തിമത്ത് ഹസ്‌ന, കണ്ണുരോഗം ഡോ. വൃന്ദ വിശ്വനാഥ്, ജനറല്‍ മെഡിസിന്‍ ഡോ. ജാസിറലി എന്നിവര്‍ രോഗികളെ പരിശോധിച്ചു. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കി. ഇവര്‍ക്ക് ചികിത്സയ്ക്ക് ഇളവുകള്‍ നല്‍കും. ഷോബി ജോസഫ്, ഷിനോജ് ചാക്കോ, ശ്രീകല, ഡോ. ഡെനില്‍ ജോസ്, കെ.ജെ വര്‍ക്കി, സി.എം ആസ്പത്രി പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ബി. അഷ്‌റഫ്, അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീരാം രാധാകൃഷ്ണന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. അശ്വിന്‍, ഗസ്റ്റ് റിലേഷന്‍ ഓഫീസര്‍ എം.വി. ധനരാജ്, നഴ്‌സിംഗ് സൂപ്രണ്ട് മുംതാസ്, സഹകരണ ആസ്പത്രി സെക്രട്ടറി അജോയ്സ് എന്നിവര്‍ പ്രസംഗിച്ചു.


Similar News