ബ്ലഡ് ബാങ്കിലേക്ക് 4000 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രക്തം നല്‍കും; ജില്ലാതല ക്യാമ്പിന് തുടക്കമായി

By :  Sub Editor
Update: 2025-02-03 09:34 GMT

മുസ്ലിം യൂത്ത് ലീഗ് രക്തദാന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നല്‍കാം ജീവന്റെ തുള്ളികള്‍ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന രക്തദാന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് വൈ.എം.എം.എ ഹാളില്‍ നടന്നു.

സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജൂണ്‍ 15ന് മുമ്പ് ജില്ലയിലെ ബ്ലഡ് ബാങ്കിലേക്ക് 4000 പേര്‍ രക്തദാനം ചെയ്യും.

ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ജില്ലാ ബ്ലഡ് കെയര്‍ കോഡിനേര്‍ എം.എ നജീബ്, ഹാരിസ് തായല്‍, അസി. കോര്‍ഡിനേറ്റര്‍ ജലീല്‍ തുരുത്തി, റൗഫ് ബാവിക്കര, ഖലീല്‍ സിലോണ്‍, ഖലീല്‍ കൊല്ലമ്പാടി, മുസ്തഫ സി.എം, കെ.ടി നിയാസ്, മുഹമ്മദ് കോളിയടുക്കം, ബദറുല്‍ മുനീര്‍, അമീര്‍ പാലോത്ത്, സുല്‍വാന്‍ ചെമ്മനാട്, അബൂബക്കര്‍ കടാങ്കോട്, നഷാത്ത് പരവനടുക്കം, ഉബൈദ് കീഴൂര്‍, പി.കെ താഹ, സി.എച്ച് സാജു, സമീര്‍ കാങ്കുഴി, മുഹമ്മദ് കുഞ്ഞി, എസ്.എ സെയ്ദ് ആഷിഫ് സുല്‍ത്താന്‍, ഫൈസല്‍ കൊമ്പനടുക്കം, സൗബാന്‍ എ.ബി, ഷഫീഖ് കുന്നരിയത്ത്, റബിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Similar News