പന്നിഫാമിലെ സ്ലെറി ടാങ്കില്‍ വീണു; നേപ്പാള്‍ സ്വദേശിയായ 19കാരന്‍ മരിച്ചു
കുഡ്‌ലു പൂക്കാറയിലെ പന്നി ഫാമിലാണ് സംഭവം
By : Online Desk
Update: 2024-11-30 09:44 GMT
പന്നിഫാമിലെ സ്ലെറി ടാങ്കില്‍ വീണ് നേപ്പാള്‍ സ്വദേശി മരിച്ചു. കുഡ്‌ലു പൂക്കാറയിലെ പന്നി ഫാമിലാണ് സംഭവം. നേപ്പാളിലെ ഇലാം ജില്ലയിലെ മൈജോഗിര്‍നയിലെ മയേഷ് റായ് ആണ് മരിച്ചത്. പന്നിഫാമിലെ ജോലിക്കാരനായിരുന്നു ഇയാള്‍. ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ അബദ്ധത്തില്‍ ടാങ്കിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മഹേഷിനെ സെറി ടാങ്കില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു.