ബദിയടുക്ക: കബഡിതാരം കുഴഞ്ഞുവീണ് മരിച്ചു. പൈക്ക മൂലടുക്കയിലെ രവികിരണ്‍(44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് രവികിരണ്‍ വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കെ.കെ കോരന്റെയും പ്രേമലതയുടെയും മകനാണ്. യൂണിവേഴ്സിറ്റി വോളിബോള്‍ താരം കൂടിയായിരുന്നു രവികിരണ്‍. ഭാര്യ: ഉഷ. ഏകമകള്‍: ദിവ്യകിരണ്‍. മരുമകന്‍: രവി. സഹോദരങ്ങള്‍: രാജ്മോഹന്‍, അനുപമ. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.