സംസ്ഥാനത്ത് ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില; പവന് 72,160 രൂപ
വെള്ളിവിലയില്‍ മാറ്റമില്ല;
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,020 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 72,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ നിലവാരത്തിലേക്ക് തന്നെയാണ് സ്വര്‍ണവില തിരികെ എത്തിയത്. ജൂണ്‍ മൂന്നിന് 72,840 രൂപയായി സ്വര്‍ണവില ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു.
ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 72000 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ചയാകട്ടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9060 രൂപയിലും പവന് 400 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ട്. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം ഇന്നു 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 7,440 രൂപയിലെത്തി. വെള്ളിവിലയില്‍ മാറ്റമില്ല, ഗ്രാമിന് 119 രൂപയില്‍ തുടരുന്നു.
എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എയും ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ ഉയര്‍ത്തി വില 7,395 രൂപയാക്കി. വെള്ളി വിലയില്‍ മാറ്റമില്ല, ഗ്രാമിന് 116 രൂപ.
സ്വര്‍ണവില കൂടുന്നത് വ്യാപാരികളെ പ്രതിസന്ധിലാക്കിയിട്ടുണ്ട്. വില കുറയാതെ ജ്വല്ലറിയിലേക്ക് ഇല്ലെന്നാണ് സ്വര്‍ണപ്രമികളുടെ കാഴ്ചപ്പാടെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ വലിയ ഇടിവ് എപ്പോള്‍ സംഭവിക്കുമെന്നാണ് പലരും നോക്കിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടോ മൂന്നോ ദിര്‍ഹം സ്വര്‍ണത്തിന് കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ട്. 372 ദിര്‍ഹത്തിന് സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ താത്പര്യപ്പെടുന്നില്ല. കാരണം വാങ്ങി കഴിഞ്ഞ് വീട്ടിലെത്തും മുന്‍പായിരിക്കും ചിലപ്പോള്‍ വില ഇടിയുക.
അതുകൊണ്ട് തന്നെ പരമാവധി ലാഭത്തില്‍ കിട്ടുമെങ്കില്‍ സ്വര്‍ണം വാങ്ങുകയാണ് ഇവരുടെ ലക്ഷ്യം. വില ഉയരുന്ന സാഹചര്യത്തില്‍ ആളുകളെ ജ്വല്ലറികളിലെത്തിക്കാന്‍ പരാമധി ഓഫറുകളും വ്യാപാരികള്‍ നല്‍കുന്നുണ്ട്. പണിക്കൂലി കുറച്ചും, പൂര്‍ണമായും ഇല്ലാതാക്കിയുമൊക്കെയാണ് ഓഫറുകള്‍. എന്നാല്‍ ആളുകളുടെ ഒഴുക്കില്ലൊണ് വ്യാപാരികള്‍ പറയുന്നത്.