വൈവിധ്യങ്ങളാല്‍ സവിശേഷമാകുന്ന ഭീമയുടെ വിശാലമായ പുതിയ ഷോറൂം കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു
ഉപഭോക്താക്കളെ കാത്തിരിക്കുന്നത് നിരവധി ഓഫറുകള്‍;
കാസര്‍കോട്: വൈവിധ്യങ്ങളാല്‍ സവിശേഷമാകുന്ന ഭീമയുടെ വിശാലമായ പുതിയ ഷോറൂം കാസര്‍കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാതാരം അനശ്വര രാജന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. ഭീമയുടെ നവീകരിച്ച ഷോറൂം ഇതോടെ വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ജൂവലറി ഷോറുമായി മാറുകയാണ്. പാരമ്പര്യത്തിനും ആധുനികതയ്ക്കും തുല്യ പ്രാധാന്യം നല്കുന്ന രീതിയിലാണ് ഭീമയുടെ പുതിയ ഷോറൂം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അത്യാധുനികവും വിശാലവുമായ അന്താരാഷ്ട്ര ഗോള്‍ഡ് ഷോപ്പിംഗ് അനുഭവത്തിന് കാസര്‍കോട് ഭീമ ഉപഭോക്താക്കള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത വേദിയാകുമെന്നതില്‍ സംശയമില്ല.
18 കാരറ്റ് ആഭരണങ്ങള്‍ക്കു വേണ്ടി മാത്രം Celant എന്ന ഒരു ബ്രാന്‍ഡ് കൂടി ഭീമ കാസര്‍കോട് തുടങ്ങിയിട്ടുണ്ട്. വിപുലീകരിച്ച ഗോള്‍ഡ്, പുരാതന വസ്തുക്കള്‍(Antique), ഡയമണ്ട്, പ്ലാറ്റിനം, സില്‍വര്‍ ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഭീമയില്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ഓഫറുകള്‍ ഇന്നു മുതല്‍ നവംബര്‍ 9 വരെ ലഭ്യമാണ്. ഈ ഓഫറുകള്‍ ഭീമയുടെ കാഞ്ഞങ്ങാട് ഷോറൂമിലും ലഭ്യമാണ്.
50% വരെ സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയിലെ ഇളവ്, കാരറ്റിന് 20,000 രൂപ വരെ ഡയമണ്ടിനുള്ള കിഴിവ്, പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ ഓരോ പവനും ആയിരം രൂപ അധികം നേടാന്‍ അവസരം. ഓരോ പര്‍ച്ചേസിനും ഉറപ്പുള്ള സമ്മാനങ്ങള്‍, ഒപ്പം തിരഞ്ഞെടുത്ത സില്‍വര്‍, പ്ലാറ്റിനം ആഭരണങ്ങള്‍ പണിക്കൂലിയില്ലാതെ വാങ്ങുവാനുള്ള അവസരം തുടങ്ങിയവ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.