സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞു

ആഗസ്റ്റ് ഒന്ന് വരെ വില കുറയുകയോ നിലവിലെ നിലവാരത്തില്‍ തന്നെ തുടരുകയോ ചെയ്തേക്കാം എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന;

Update: 2025-07-29 07:00 GMT

കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ 9160 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച 9150 രൂപയായി കുറഞ്ഞു. പവന്‍ വിലയില്‍ 80 രൂപയുടെ കുറവും ഉണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണം പവന് 73280 രൂപയില്‍ ആയിരുന്നു വ്യാപാരം നടന്നിരുന്നത്. ഇന്ന് ഇത് 73200 ആയി കുറഞ്ഞു.

ആഗസ്റ്റ് ഒന്ന് വരെ വില കുറയുകയോ നിലവിലെ നിലവാരത്തില്‍ തന്നെ തുടരുകയോ ചെയ്തേക്കാം എന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന. ആഗോള താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ഭയം ലഘൂകരിക്കുകയും ഡോളര്‍ ശക്തി പ്രാപിക്കുകയും ചെയ്തതോടെ സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപ ആകര്‍ഷണം കുറഞ്ഞതിനാല്‍ മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണം എത്തി.

ജൂലൈ 23 ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡായ 75040 രൂപയില്‍ പവന്‍ വില എത്തിയ ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില താഴേക്ക് ഇടിഞ്ഞ് കൊണ്ടിരിക്കുന്നതാണ് കണ്ടത്. പവന്‍ വിലയില്‍ മാത്രം 1840 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7510 രൂപയാണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 5855 രൂപയാണ്. 9 കാരറ്റ് സ്വര്‍ണത്തിന്റെ വില 3775 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്.

Similar News