സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 89,680 രൂപ
വെള്ളി വിലയിലും കുറവ്;
കഴിഞ്ഞ കുറേ നാളുകളായി സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് ആശ്വാസമാണ്. പവന് അപ്രതീക്ഷിതമായി വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം ഔണ്‍സിന് 4,060 ഡോളര്‍ എന്ന സര്‍വകാല ഉയരംതൊട്ട രാജ്യാന്തരവില, കനത്ത ലാഭമെടുപ്പിനെ തുടര്‍ന്ന് ഇന്നൊരുവേള 3,947 ഡോളറിലേക്ക് കൂപ്പുകുത്തി. നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത് 3,956 ഡോളറില്‍.
ഇതോടെ കേരളത്തിലും വില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1,360 രൂപ താഴ്ന്ന് വില 89,680 രൂപയായി. ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയും. കഴിഞ്ഞദിവസം പവന്‍ വില ചരിത്രത്തിലാദ്യമായി 91,000 രൂപ ഭേദിച്ചിരുന്നു. 91,040 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 11,380 രൂപയുമായിരുന്നു.
ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്നത്തെ ദിവസം എന്തുകൊണ്ടും നല്ലതാണ്. അഡ്വാന്‍സ് ബുക്കിങും ചെയ്യാവുന്നതാണ്. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ ഇനിയും വില കുറഞ്ഞാല്‍ ആ വിലയ്ക്കും അല്ലെങ്കില്‍ ഇന്നത്തെ വിലയ്ക്കും സ്വര്‍ണാഭരണം കിട്ടും.
അതേസമയം, 18 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്ന് നേട്ടമാണ്. 140 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. 9220 രൂപയാണ് ഈ സ്വര്‍ണം ഗ്രാമിന് നല്‍കേണ്ടത്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7180 രൂപയാണ്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4635 രൂപയാണ് നല്‍കേണ്ടത്. വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായി. ഗ്രാമിന് 2 രൂപ കുറഞ്ഞ് 162 രൂപയിലെത്തി.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 96000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും 60 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണ് ഈ വിലയിലെത്തുക.
റെക്കോര്‍ഡ് മുന്നേറ്റം മുതലെടുത്ത് ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളില്‍ കനത്ത ലാഭമെടുപ്പ് നടന്നത് രാജ്യാന്തരവില താഴാനിടയാക്കി. ഇത് കേരളത്തിലും വില കുറയാന്‍ സഹായിച്ചു. ഗാസയില്‍ ഇസ്രായേലും ഹമാസും സമാധാന കരാര്‍ ഒപ്പുവച്ചതാണ് വിപണി സജീവമാകാന്‍ കാരണം എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. സമാധാന അന്തരീക്ഷത്തിലേക്ക് എത്തിയാല്‍ നിക്ഷേപ സൗഹൃദ സാഹചര്യമുണ്ടാകും. ഇത് വ്യവസായ ലോകത്തിന് പ്രതീക്ഷയാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപം വന്നേക്കാം. അതേസമയം, വിപണിയില്‍ ആശങ്കയുള്ളപ്പോള്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങുമ്പോഴാണ് വില ഉയരുക.