യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; യുവാവിനെതിരെ കേസ്

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 35കാരിയുടെ പരാതിയില്‍ മിഥുന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്;

Update: 2025-09-24 05:27 GMT

മഞ്ചേശ്വരം: ബസിറിങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 35കാരിയുടെ പരാതിയില്‍ മിഥുന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

യുവതി ചൊവ്വാഴ്ച വൈകിട്ട് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ബൈക്കിലെത്തിയ മിഥുന്‍ തടഞ്ഞുനിര്‍ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മുന്‍ വൈരാഗ്യമാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്താന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

Similar News