വാഗണര്‍ വാനില്‍ കടത്തിയ 27,000 നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
കുബന്നൂര്‍ അഗര്‍ത്തി മൂലയിലെ മൊയ്തിനെ ആണ് കസ്റ്റഡിയിലെടുത്തത്;
By : Online correspondent
Update: 2025-11-15 05:24 GMT
മഞ്ചേശ്വരം : വാഗണര്‍ വാനില്‍ കടത്തിയ 27,000 നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ബേക്കൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുബന്നൂര്‍ അഗര്‍ത്തി മൂലയിലെ മൊയ്തിനെ(41) ആണ് കസ്റ്റഡിയിലെടുത്തത്. കര്‍ണ്ണാടകയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെ തലപ്പാടിയില്‍ വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വിവിധ തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
ഉപ്പളയിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യാനാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ മൊയ്തിന്‍ പൊലീസിനോട് പറഞ്ഞു. മൊയ്തിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.