മകന്‍ ഓടിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ മറിഞ്ഞ് പിതാവ് മരിച്ചു
ബായാര്‍ കൊജപ്പയിലെ ഇബ്രാഹിം ആണ് മരിച്ചത്;
By : Online correspondent
Update: 2025-11-22 06:10 GMT
ബായാര്‍: പള്ളികളിലേക്ക് സിയാറത്തിന് പോകുന്നതിനിടെ മകന്‍ ഓടിച്ച ഇലക്ട്രിക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് പിതാവ് മരിച്ചു. ബായാര്‍ കൊജപ്പയിലെ ഇബ്രാഹിം(65) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച മകന്‍ അഷ്റഫിന് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇബ്രാഹിമും മകന്‍ അഷ് റഫും ചില പള്ളികളിലേക്ക് സിയാറത്തിന് പോകാറുണ്ട്.
വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ വീടിന് സമീപത്ത് കൊജപ്പ റോഡിലാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇബ്രാഹിമിനെ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഉച്ചയോടെ മരണം സംഭവിച്ചു. ഭാര്യയും മറ്റ് നാല് മക്കളുമുണ്ട്.