വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

മൂഢംബയലിലെ പരേതരായ ഹിലാരി ഡിസൂസ- ജയന്ത ഡിസൂസ ദമ്പതികളുടെ മകന്‍ സെറില്‍ ഡിസൂസയാണ് മരിച്ചത്;

Update: 2025-11-08 06:48 GMT

മഞ്ചേശ്വരം: വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മഞ്ചേശ്വരം മൂഢംബയലിലെ പരേതരായ ഹിലാരി ഡിസൂസ- ജയന്ത ഡിസൂസ ദമ്പതികളുടെ മകന്‍ സെറില്‍(29) ഡിസൂസയാണ് മരിച്ചത്. സെറില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

വെള്ളിയാഴ്ച വൈകിട്ട് ആറരമണിയോടെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട സെറിലിനെ ബന്ധുക്കളും സമീപ വാസികളും ചേര്‍ന്ന് ഉടന്‍ തന്നെ മംഗല്‍പാടി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ലവിന, പ്രിയ, പ്രമീള എന്നിവര്‍ സഹോദരികളാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Similar News